ശബരിമല: ശബരിമല തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്കിങ് സ്ഥലം കൂടുതൽ അനുവദിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് മറുപടി നൽകിയേക്കും.
വെർച്വൽ ക്യൂ ബുക്കിങ് 80000 വരെ എത്തുന്ന ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് 10000 ആക്കി നിജപ്പെടുത്തണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. സ്പോട്ട് ബുക്കിങ്ങോ വെർച്വൽ ക്യൂ ബുക്കിങ്ങോ ഇല്ലാതെ എത്തുന്ന വിശ്വാസികളെ നിയന്ത്രിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ സ്ഥിതിഗതികൾ കോടതി ഇന്ന് വിലയിരുത്തും.
നlലയ്ക്കൽ – കണമല , നിലയ്ക്കൽ ളാഹ സെക്ടറlൽ മൊബൈൽ സ്ക്വാഡുകളുടെ എണ്ണംകോടതി നിർദേശ പ്രകാരം ഇരട്ടിപ്പിച്ചതായി സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.