നവകേരള സദസ്സിന് ക്ഷേത്ര മൈതാനങ്ങൾ: ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Advertisement

കൊച്ചി: നവകേരള സദസ്സിനായി ക്ഷേത്ര മൈതാനങ്ങൾ ഉപയോഗിക്കുന്നതിനെതിരായ വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാൻ ദേവസ്വം ബോർ‍ഡ് അനുമതി നൽകിയ ഉത്തരവ് ഹാജരാക്കാൻ സർക്കാറിന് ഇന്നലെ കോടതിനിർദ്ദേശം നൽകിയിരുന്നു .

പരിപാടിയ്ക്കായി ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമുണ്ടെന്നും ക്ഷേത്ര ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്നുമായിരുന്നു ഹർജിയിലെ വാദം. ഈ സാഹചര്യത്തിൽ മാസം 18 ന് ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനം നവകേരളാ സദസിന്റെ വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയlലും കോടതി ഇന്ന് വാദം കേൾക്കും.