നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ

Advertisement

വയനാട്: വാകേരിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ തുടരും. 80 ഓളം വരുന്ന വനവകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുന്നത്.

മേഖലയിൽ രണ്ടു കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. മുപ്പതോളം നിരീക്ഷണ ക്യാമറകളും സ്ഥലത്ത് ഉണ്ട്. ഡോക്ടർ അരുൺ സക്കറിയ അടുത്തദിവസം തന്നെ സ്ഥലത്ത് എത്തും എന്നാണ് സൂചന. ഇന്നലെ കൂടല്ലൂരിലെ കോഴിഫാമിൽ കടുവ എത്തിയെന്ന് വനം വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിൻറെ തൊട്ടടുത്താണ് രണ്ടാമത്തെ കൂട് സ്ഥാപിച്ചിട്ടുള്ളത്. ഈ മേഖലയിലുള്ളത് ഒരു കടുവ തന്നെയാണ് എന്നാണ് വനംവകുപ്പിന്റെ നിഗമനം

Advertisement