കൂടല്ലൂരിലെ കോഴിഫാമിൽ നരഭോജി കടുവ എത്തി, കിടുങ്ങി നാട്

Advertisement

വയനാട് .കൂടല്ലൂരിലെ കോഴിഫാമില്‍ നരഭോജി എത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാമ് ആളുകള്‍ കേള്‍ക്കുന്നത്. വാകേരിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ തുടരും .80 ഓളം വരുന്ന വനവകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുന്നത്. മേഖലയിൽ രണ്ടു കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. മുപ്പതോളം നിരീക്ഷണ ക്യാമറകളും സ്ഥലത്ത് ഉണ്ട് . ഡോക്ടർ അരുൺ സക്കറിയ അടുത്തദിവസം തന്നെ സ്ഥലത്ത് എത്തും എന്നാണ് സൂചന. ഇന്നലെ കൂടല്ലൂരിലെ കോഴിഫാമിൽ കടുവ എത്തിയെന്ന് വനം വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിൻറെ തൊട്ടടുത്താണ് രണ്ടാമത്തെ കൂട് സ്ഥാപിച്ചിട്ടുള്ളത്. ഈ മേഖലയിലുള്ളത് ഒരു കടുവ തന്നെയാണ് എന്നാണ് വനംവകുപ്പിന്റെ നിഗമനം. ജനജീവിതം പലയിടത്തും സ്തംഭിച്ച നിലയിലാണ്.കാര്‍ പോലെയുള്ള വാഹനത്തിലല്ലാതെ ഒറ്റക്ക് പോകേണ്ടവരാണ് വലയുന്നത്. പുലര്‍ച്ചെ ജോലിക്ക് ഇറങ്ങേണ്ടവരും വൈകി ജോലി തീര്‍ത്ത മടങ്ങേണ്ടവരും വിഷമത്തിലാണ്.