തിരുവല്ല . കുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ട്, ജവാൻ മദ്യം അളവിൽ കുറവ് എന്ന പരാതി അന്വേഷിച്ചാണ് കേസ്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം.
ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്
ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും
ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ .
രേഖാമൂലം പരാതി കിട്ടിയതിനാലാണ് പരിശോധന നടത്തിയത് ലീഗൽ മെട്രോളജി വിഭാഗം
എറണാകുളത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം സ്ഥാപനത്തിൽ പരിശോധന നടത്തിയത്
ലീഗൽ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽ
അളവിൽ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് ഉൽപാദകർ .
ലീഗൽ മെട്രോളജി വിഭാഗത്തിന് തന്നെ അളവ് വെച്ചാണ് ഓരോ കുപ്പിയും നിറയ്ക്കുന്നത്
കേസിനെ നേരിടുമെന്നും സ്ഥാപനത്തിന്റെ വിശദീകരണം
ബിവറേജസ് കോർപ്പറേഷന് വേണ്ടി ജവാൻ റം നിർമിക്കുന്ന സർക്കാർ സ്ഥാപനമാണ് തിരുവല്ല പുളിക്കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ്