പീഡനത്തിനിരയായി ആറ് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ട കോടതിവിധിയിൽ ഞെട്ടൽ പ്രകടിപ്പിച്ച് രാഷ്ട്രീയ കേരളം

Advertisement

ഇടുക്കി.വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി ആറ് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ട കോടതിവിധിയിൽ ഞെട്ടൽ പ്രകടിപ്പിച്ച് രാഷ്ട്രീയ കേരളം. പോലീസിന്റെ ഭാഗത്തുനിന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് പ്രതികളെ രക്ഷപ്പെടുത്തിയത് എന്ന് ഡീൻ കുര്യാക്കോസ് എംപി. ഇത്തരം വിധികൾ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് ആക്കം കൂട്ടാൻ സഹായിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. പ്രതിയെ വെറുതെ വിട്ടത് ഗുരുതരമായ വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറും പ്രതികരിച്ചു.

ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ പ്രതിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞത്. പുതിയ രക്ഷിക്കാൻ പോലീസും പ്രോസിക്യൂഷനും ഒത്തു കളിച്ചു എന്ന് ആരോപണം.

പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടതെല്ലാം സിപിഐഎം ചെയ്യുമെന്നും, ഡീൻ കുര്യാക്കോസിന് മറുപടി പറയേണ്ട ആവശ്യമില്ലല്ലോ സി വി വർഗീസ്.

കുട്ടിയുടെ മാതാപിതാക്കൾക്ക് നീതി ലഭിച്ചില്ല. വിധി ഞെട്ടൽ ഉളവാക്കുന്നതും സംശയം ജനിപ്പിക്കുന്നതുമെന്ന് സിപിഐ ജില്ലാ സെക്രടറി കെ സലിം കുമാർ.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് സാധ്യമായ നടപടി എടുക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ പറഞ്ഞു.

കോടതി വിധി പരിശോധിക്കും എന്നും ആവശ്യമെങ്കിൽ കുടുംബത്തിന് സർക്കാർ നിയമസഹായം നൽകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.ജുഡീഷ്യറിക്കും, നാടിനും നാണക്കേട് ഉണ്ടാക്കിയ വിധിയെന്നാണ് സിപിഐ നേതാവ് കെ കെ ശിവരാമൻറെ പ്രതികരണം

Advertisement