അട്ടപ്പാടി. 24 മണിക്കുറിനിടെ നടന്നത് രണ്ട് ശിശു മരണം. പുളിയപതി സ്വദേശിയായ കവിതയുടെ 9 മാസം പ്രായമുള്ള കുഞ്ഞും , കുറുക്കത്തിക്കല്ല് സ്വദേശികളായ പാർവതി – ധനുഷ് ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. രണ്ട് കുഞ്ഞുങ്ങൾക്കും ശരീര ഭാരം കുറവായിരുന്നു . പാർവതിയുടെ കുഞ്ഞിന് ജനിക്കുമ്പോൾ 1 കിലോ ആയിരുന്നു ശരീര ഭാരം. ഇവർ നാല് ദിവസം മുൻപാണ് ആശുപത്രി വിട്ടത്. തമിഴ്നാട് മേട്ടുപാളയത് നിന്നും 10 ദിവസം മുൻപാണ് പ്രസവത്തിനായി കവിത അട്ടപ്പാടിയിൽ എത്തിയത്. ഇന്ന് പുലർച്ചെയാണ് ഇവരുടെ കുഞ്ഞ് മരിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി കവിതയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.