കരുവന്നൂർ, സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രം, ഇഡി കോടതിയിൽ

Advertisement

കൊച്ചി.കരുവന്നൂർ കള്ളപ്പണ ഇടപാട് സി.പി.എം കൗൺസിലർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ.ഡി കോടതിയിൽ . കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തി.
അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണ സമിതിയെ ഭീഷണിപ്പെടുത്തി.സതീഷിൻ്റെ അനധികൃത ഇടപാടുകൾക്ക് വേണ്ടി മന്ത്രിമാർ ഉൾപ്പടെയുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചത് അരവിന്ദാക്ഷൻ വഴിയാണ്.
സതീഷിൻ്റെ മകളുടെ മെഡിക്കൽ പഠനത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷൻ്റെ അക്കൗണ്ടിലൂടെ
എന്നും ഇ.ഡി കോടതിയിൽ അറിച്ചു.
അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ED ഇക്കാര്യം കോടതിയെ അറിയിച്ചത്. ജാമ്യ ഹർജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി

Advertisement