നവകേരളസദസ് ആലപ്പുഴയില്‍ ഓളം വെട്ടുന്നു

Advertisement

ആലപ്പുഴ. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്‌ ആലപ്പുഴ ജില്ലയിൽ. വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവ് എത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വാഹനവ്യൂഹത്തെ പിന്തുടരുന്ന മാധ്യമപ്രവർത്തകനെ പൊലീസ് കയ്യേറ്റം ചെയ്തു

വൈകിട്ട് 5 മണിയോടെയാണ് മുഖ്യമന്ത്രി ബോട്ടിൽ തവണക്കടവിൽ എത്തിയത്. ജങ്കാറിലാണ് ബസ് എത്തിച്ചത്…അരൂരിലേക്കുള്ള ആദ്യ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂച്ചാക്കലിൽ വെച്ച് കരിങ്കൊടി കാണിച്ചു

ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാക്കെ കടവിൽ പ്രതിഷേധത്തിനെതിയ
യൂത്ത് കോൺഗ്രസ് നേതാക്കളായ അജയ് ജുവൽ കുര്യാക്കോസ്, കെ.ആർ.രൂപേഷ്,കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് അടക്കം
മുപ്പതോളം പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ വെച്ചു. അരൂരിൽ മാക്കേക്കടവിൽ വച്ച് ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.


മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു
മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനുബാബുവിനെ പൊലീസ് കയ്യേറ്റം ചെയ്തു. സ്കൂട്ടർ തള്ളിമറിച്ചിട്ട പൊലീസ് സംഘം താക്കോലും ഊരികൊണ്ടുപോയി. അരൂരിലെയും ചേർത്തലയിലെയും നവകേരള സദസ്സുകൾ പൂർത്തിയായി. നാളെ ആലപ്പുഴ അമ്പലപ്പുഴ കുട്ടനാട് ഹരിപ്പാട് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ്.

Advertisement