യൂത്ത് കോൺഗ്രസ് വ്യാജ ഐഡി വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Advertisement

തിരുവനന്തപുരം .യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ ഐ.ഡി കാർഡ് ഉണ്ടാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് നിർദ്ദേശം നൽകിയത്.
സംസ്ഥാന വ്യാപകമായി വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയോ എന്ന് അന്വേഷിക്കണമെന്നും വിവരങ്ങൾ റിപ്പോർട്ട്
ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.കേസിലെ പ്രതികൾ സഞ്ചരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാർ കോടതി വിട്ടു നൽകി തിരുവനന്തപുരം സി.ജെ എം കോടതിയാണ് കാർ വിട്ടു നൽകിയത്.

Advertisement