പാലക്കാട്. നവകേരളസദസ്സിന് വേദിയൊരുക്കുന്നതിനായി പൊളിച്ചുമാറ്റിയ സ്‌കൂള്‍ മതില്‍ 10 ദിവസം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിച്ചില്ല.ഉടന്‍ നിര്‍മ്മിക്കുമെന്ന് സ്ഥലം എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണപ്രവര്‍ത്തി ആരംഭിച്ചിട്ടില്ല. പരിപാടിക്കായി സ്‌കൂളിന്റെ പേരെഴുതിയ കമാനവും മുറിച്ചുമാറ്റിയിരുന്നു,ഇതും പുനസ്ഥാപിച്ചിട്ടില്ല
ഡിസംബര്‍ മൂന്നിന് നെന്മാറ മണ്ഡലത്തില്‍ സംഘടിപ്പിക്കപ്പെട്ട നവകേരളസദസ്സിന് വേദി നിശ്ചയിച്ചിരുന്നത് നെന്മാറ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി ്സ്‌കൂള്‍,ഇടുങ്ങിയ വഴിയായതിനാല്‍ വേദിയൊരുക്കുന്നതിനുളള സാധനങ്ങള്‍ കൊണ്ടുവരുന്നതിനും സദസില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സുഗമമായി കടന്നുവരാനുമാണ് സ്‌കൂളിന്റെ മതില്‍ പൊളിച്ച് വഴിയൊരുക്കിയത്.എന്നാല്‍ പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇത് പഴയപടിയാക്കാത്തതിലാണ് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും അമര്‍ഷം
പൊളിച്ചുമാറ്റി മതില്‍ ഉടന്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് സംഘാടകസമിതി സ്‌കൂള്‍ പിടിഎ പ്രസിഡന്റിനെ അറിയിച്ചിരുന്നത്.എന്നാല്‍ ഇക്കാര്യത്തിലും ഒരു നടപടിയും ഉണ്ടായിട്ടില്ല,സ്‌കൂളിന്റെ പേരെഴുതിയ കമാനവും പരിപാടിയുടെ ആവശ്യാര്‍ത്ഥം എടുത്ത് മാറ്റിയിരുന്നു…
ഉടന്‍ മതില്‍ പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞദിവസം ഹൈക്കോടതി മതില്‍ പൊളിക്കലിനെ വിമര്‍ശിച്ചിരുന്നു