പ്രതിഷേധങ്ങളെ വള്ളപ്പാട് പിന്നിലാക്കി നവകേരള സദസ് ആലപ്പുഴയില്‍

Advertisement

ആലപ്പുഴ.നവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ രണ്ടാം ദിനമായ ഇന്ന് അഞ്ച് പരിപാടികൾ ആണ് ക്രമീകരിച്ചിട്ടുള്ളത് .രാവിലെ 9ന് കാമിലോട്ട് കൺവെൻഷൻ സെന്ററിൽ പ്രഭാത യോഗവും തുടർന്ന് പത്ര സമ്മേളനവും നടക്കും. 11 ന് എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ ആലപ്പുഴ മണ്ഡലത്തിലെ സദസ്സ് നടക്കും. പകൽ 3 മണിക്ക് കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനത്താണ് അമ്പലപ്പുഴ മണ്ഡലത്തിലെ സദസ്സ്. വൈകിട്ട് 4:30 ന് നെടുമുടി ഇന്ത്യൻ ഓയിൽ പമ്പിനു സമീപമുള്ള വേദിയിൽ കുട്ടനാട് നവ കേരള സദസ്സിൽ മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.

ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സിനായി ഹരിപ്പാട് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ 6 മണിയോടെ മുഖ്യമന്ത്രി എത്തിച്ചേരും. ഇന്നലെ അരൂർ മണ്ഡലത്തിൽ 7216 ഉം ചേർത്തലയിൽ 6965 നിവേദനങ്ങൾ ലഭിച്ചു . മറ്റ്‌ ജില്ലകളിലേത് പോലെ തന്നെ ആലപ്പുഴയിലും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾക്കിടയിലൂടെയാണ് സദസ് മുന്നോട്ടുപോകുന്നത്