ഇടുക്കി. വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പോലീസും തീരുമാനിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്നും കേസിൽ പുനരന്വേഷണം നടത്തണമെന്ന് പ്രതിഭാഗം അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തിൽ ഇന്നും പ്രതിഷേധമുയർന്നേക്കും.
Home News Breaking News വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതക കേസ്, അപ്പീൽ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം