2023 ഡിസംബർ 15 വെള്ളി
BREAKING NEWS
👉മുൻ മന്ത്രി കെ പി വിശ്വനാഥൻ (83) തൃശരിൽ അന്തരിച്ചു.
👉 മലപ്പുറത്ത് തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരുക്കി ആറ് വയസ്സുകാരി മരിച്ചു.
👉മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ ജഡ്ജി ചീഫ് ജസ്റ്റീസിന് കത്തയച്ചു. ഉത്തർപ്രദേശിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് വനിതാ ജഡ്ജ് പരാതി നൽകിയത്.
👉പാർലമെൻ്റ് ആക്രമണ കേസ്സ്: ലളിത് ത്സായ്ക്കൊപ്പമെത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
👉പാർലമെൻറ് ആക്രമണം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
👉നവകേരളാ സദസിന് ക്ഷേത്രം വക മൈതാനം വിട്ടുനൽകുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
👉 പാലക്കാട് ധോണിയിൽ ചേറ്റിൽ വെട്ടിയ ഭഗവതീ ക്ഷേത്രത്തിനടുത്ത് പുലിയിറങ്ങി.വളർത്ത് നായെ പുലി പിടിച്ചു. കാൽപ്പാടുകൾ കണ്ട സ്ഥലത്ത് ആർ ആർറ്റി സംഘം പരിശോധന നടത്തി.
👉 മഞ്ചേരി പുല്ലാരയിൽ ഭാര്യാ പിതാവിനെ കുത്തി കൊന്ന കേസ്സിൽ മരുമകൻ റിനോഷ് കസ്റ്റഡിയിൽ
👉 വണ്ടിപ്പെരിയാറിലെ 6 വയസ്സുകാരിയുടെ കൊലപാതകത്തിലെ വിധിക്കെതിരെ പെൺകുട്ടിയുടെ കുംടുംബം.പോലീസ് പ്രതിക്കൊപ്പം നിന്നു.
🌴 കേരളീയം 🌴
🙏വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബലാല്‍സംഗവും കൊലപാതകം നടന്നിട്ടും പോലീസും പ്രോസിക്യൂഷനും തെളിവുകള്‍ ഹാജരാക്കിയില്ലെന്നു പോക്സോ കോടതി. പ്രതിയായ അര്‍ജുനനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
🙏ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചതോടെ കോടതി പരിസരത്തുണ്ടായിരുന്ന ജനക്കൂട്ടം പ്രകോപിതരായി പ്രതി അര്‍ജുനനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഓടിക്കൂടി. പോലീസ് അര്‍ജുനനെ ഓടിച്ചു കൊണ്ടുപോയി രക്ഷപ്പെടുത്തുകയായിരുന്നു.
🙏വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതി അര്‍ജുനന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും തെളിവു നശിപ്പിക്കാന്‍ സിപിഎം പോലീസുമായി ഗൂഡാലോചന നടത്തിയതിനാലാണു വെറുതെ വിട്ടതെന്നും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്.
🙏വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ തെളിവില്ലാതെ വെറുതെ വിട്ടതു നാടിന് നാണക്കേടാണെന്നു ഇടുക്കിയിലെ സിപിഐ നേതാവ് കെ കെ ശിവരാമന്‍.
🙏 തെളിവില്ലെന്ന കോടതിയുടെ വിലയിരുത്തലിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍ പ്രതികരിച്ചു. നീതി കിട്ടുന്നതുവരെ കുടുംബത്തിനൊപ്പമെന്ന് ബിജിമോള്‍ പറഞ്ഞു.
🙏ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രിക്കും സാംസ്‌കാരിക സെക്രട്ടറിക്കും അക്കാദമി അംഗങ്ങള്‍ കത്തു നല്‍കി. അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടയില്‍ ചേര്‍ന്ന യോഗത്തില്‍ 15 അംഗങ്ങളില്‍ ഒമ്പതു പേര്‍ പങ്കെടുത്തു.
🙏മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
🙏പാളയത്ത് ഗവര്‍ണറുടെ കാറിനു മുന്നിലേക്കു ചാടിവീണ് കാറില്‍ അടിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടയ്ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി രണ്ടര മാസമായിട്ടും വിജിലന്‍സ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
🙏കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എന്‍ഫോഴ്സ്മെന്റ്. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണ്.
🙏മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയുമായ ഡോ. ബിജു ജോര്‍ജ്ജിന്റേതാണെന്ന് കണ്ടെത്തി.
🙏കടം കയറി മുടിഞ്ഞ കേരളത്തെ വീണ്ടും കടമെടുക്കാന്‍ അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിലവിലെ കടവും ബാധ്യതകളും കേരളത്തിന് താങ്ങാവുന്നതിലും അധികമാണ്.
🙏വയോധികയായ അമ്മായിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മരുമകള്‍ അറസ്റ്റിലായി. 80 വയസുള്ള ഏലിയാമ്മാ വര്‍ഗീസിനാണ് മര്‍ദനമേറ്റത്. മഞ്ജു മോള്‍ തോമസിനെയാണ് അറസ്റ്റു ചെയ്തത്. മഞ്ജുമോള്‍ വയോധികയെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തിയത് സ്വന്തം മകനാണെന്നു പൊലീസ് പറഞ്ഞു.
🇳🇪 ദേശീയം 🇳🇪
🙏കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ചതിനാണു സസ്പെന്‍ഷന്‍.
🙏ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, വി.കെ. ശ്രീകണ്ഠന്‍, തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി, ഡിഎംകെയിലെ കനിമൊഴി, സിപിഎമ്മിലെ പി.ആര്‍. നടരാജന്‍, സഭയില്‍ ഇല്ലാതിരുന്ന ഡിഎംകെ എംപി പാര്‍ത്ഥിബന്‍ തുടങ്ങിയ 14 പേരെയാണു ലോക്സഭയില്‍നിന്ന് ആദ്യം സസ്പെന്‍ഡു ചെയ്തത്.
🙏പാര്‍ഥിബന്‍ സഭയില്‍ ഇല്ലായിരുന്നെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലത്തേക്കു സസ്പെന്‍ഡ് ചെയ്തു.
🙏പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഡല്‍ഹി കര്‍ഥ്യവ് പഥ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
🙏 മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരേയും പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് അധ്യാപകനാണ്. ഇയാള്‍ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി.
🙏പാര്‍ലമെന്റ് അതിക്രമക്കേസിലെ നാലു പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ പ്രധാനമന്ത്രിയെ കാണാനില്ലെന്നും പ്രധാനമന്ത്രി കുറ്റവാളിയാണെന്ന തരത്തിലും പ്രചാരണം നടത്തിയെന്നും ഭീകര സംഘടനകളുമായി അവര്‍ക്കു ബന്ധമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
🙏പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ സഭയ്ക്കു പുറത്താണ് ഇങ്ങനെ പ്രതികരിച്ചത്.
🙏വിമാന ടിക്കറ്റോ വിമാനമോ റദ്ദാക്കുകയാണെങ്കില്‍ എയര്‍ലൈന്‍ കമ്പനി ബദല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയോ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കുകയോ വേണമെന്നു കേന്ദ്ര സര്‍ക്കാര്‍. യാത്രക്കാരന് അധിക നഷ്ടപരിഹാരവും നല്‍കണം. വ്യോമയാന സഹമന്ത്രി ജനറല്‍ വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
🙏വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. പ്രത്യേക അവധി ആവശ്യമുള്ള ഒരു ശാരീരിക പ്രശ്നമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയില്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
🏏 കായികം 🏏
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബിനെതിരെ ഒരു ഗോളിന്റെ ജയം. 51-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമെന്റാകോസ് നേടിയ പെനാല്‍ട്ടി ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെ തോല്‍പിച്ചത്.
🙏ദക്ഷിണാഫ്രിക്കക്കെ
തിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 ബോളില്‍ 100 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റേയും 41 പന്തില്‍ 60 റണ്‍സ് നേടിയ യശസ്വി ജയസ്വാളിന്റേയും മികവില്‍ 7 വിക്കറ്റിന് 201 റണ്‍സെടുത്തു.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 2.5 ഓവറില്‍ 5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ വിജയം അനായസാമാക്കിയത്. ഈ വിജയത്തോടെ പരമ്പര 1-1 ന് സമനിലയിലായി.