തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെ പി വിശ്വനാഥൻ അന്തരിച്ചു.83 വയസ്സായിരുന്നു.കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ മന്ത്രിസഭകളിൽ വനം മന്ത്രിയായിരുന്നു.ആറ് തവണ എംഎൽഎ ആയിരുന്നു.
കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു കെ.പി. വിശ്വനാഥൻ
യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് വിശ്വനാഥൻ്റ രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു.
1970-1987 തൃശൂർ ഡി.സി.സി. സെക്രട്ടറി,
1971-1980 കെ.പി.സി.സി നിർവാഹക സമിതി, തിരഞ്ഞെടുപ്പ് സമിതി, ഖാദി ബോർഡ് അംഗം
1971-1975 കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗം
1972 പ്രസിഡൻറ്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന തെങ്ങ് കർഷക ഫെഡറേഷൻ
1972 മുതൽ കെ.പി.സി.സി. അംഗം
1972-1984 സംസ്ഥാന സഹകരണ യൂണിറ്റ്, മാനേജിംഗ് കമ്മിറ്റി അംഗം
1974- 1988 സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
1980 സെക്രട്ടറി, കോൺഗ്രസ് പാർലമെൻററി പാർട്ടി
1977, 1980 നിയമസഭാംഗം കുന്നംകുളം
1987, 1991, 1996, 2001 നിയസഭാംഗം കൊടകര
1991-1994 , 2004-2005 സംസ്ഥാന വനം വകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.
നിലവിൽ കെ.പി.സി.സി. നിർവാഹക സമിതിയിൽ അംഗമാണ്.
പ്രസിഡൻ്റ്
അളകപ്പ നഗർ ടെക്സ്റ്റൈൽ വർക്കേഴ്സ് കോൺഗ്രസ്
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എൻ.ടി.യു.സി.
കീച്ചേരി, നാഷണൽ ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ
പ്രിയദർശിനി സഹകരണ ആശുപത്രി, കീച്ചേരി
സംസ്ഥാന തെങ്ങ് കർഷക ഫെഡറേഷൻ
തൃശൂർ, താലൂക്ക് സഹകരണ വിദ്യാഭ്യാസ സൊസൈറ്റി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.