തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിമരിച്ചു

Advertisement

മലപ്പുറം. കുറ്റിപ്പുറത്ത് തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി
മരിച്ചു. ബംഗ്ലാംകുന്ന് സ്വദേശി ജാഫർ സാദിഖിന്റെ മകൾ ഹയ ഫാത്തിമ ( 6) വയസ്സ് ആണ് മരിച്ചത്.
കാർത്തല മർകസ് അൽഅബീർ സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ച ഹയ. സ്കൂളിൽ വിട്ട് വന്നു റൂമിൽ കളിച്ചുകൊണ്ടിരിക്കെ കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങിയതാണെന്നാണ് നിഗമനം. സഹോദരി റൂമിൽ കയറി നോക്കുമ്പോൾ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.