നവകേരള സദസ്സിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement

ആലപ്പുഴ.നവകേരള സദസ്സിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.30യോടെയാണ്
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.മന്ത്രി കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ
തുടരുകയാണ്.ഹൃദയമിടിപ്പ് പരിശോധനയിൽ നേരിയ കുറവ് കണ്ടെത്തിയതിനെ തുടർന്നു പേസ് മേക്കർ നിരീക്ഷിച്ചു വരികയാണ്.
നിലവിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു
ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement