തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഢിപ്പിച്ച ശേഷം കെട്ടിതൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കട്ടപ്പന അതിവേഗ കോടതി
വെറുതേ വിട്ട കേസ് ഉന്നതല അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്ന് കേരളാ സാംബർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ ആവശ്യപ്പെട്ടു.
കേസ്സിൽ അന്വേഷണ ഉദ്യോഗസ്ഥന്റെയും
പൊലീസിന്റെയും വീഴ്ചകൾ എണ്ണിപ്പറഞ്ഞു കൊണ്ട് – പ്രതി ബലാത്സംഗം, കൊലപാതകം എന്നിവകൾ നടത്തിയെന്ന്
തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പരാമർശിച്ചു കൊണ്ടാണ് വിധി പ്രസ്ഥാവ്യം ഉണ്ടായിരിക്കുന്നത്.
സംഭവം നടന്നതിൻ്റെ തൊട്ടടുത്ത അടുത്ത ദിവസം ഉച്ചയ്ക്കു ശേഷമാണ് അന്വേഷണ
ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്.
സ്ഥലത്തു നിന്നും കേസ് തെളിയിക്കുവാൻ
ആവശ്യമായ എന്തെങ്കിലും കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയോ അത്തരം
കാര്യങ്ങൾ അന്വേഷണ രേഖകളിൽ ചേർക്കുകയോ ചെയ്തില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകൾ സീൽ ചെയ്തില്ല. വിരലടയാള
വിദഗ്ധനെ പരിശോധിക്കുവാൻ
നിയോഗിച്ചില്ല. അന്വേഷണത്തിലുടനീളം
അലസത കാട്ടി എന്നുള്ള വിവരങ്ങൾ പ്രോസിക്യൂഷന് എതിരേ പരാമർശിച്ചു കൊണ്ടുള്ള വിധി പ്രസ്താവമാണ് ഉണ്ടായിരിക്കുന്നത്.
കേസ്സിലെ ശാസ്ത്രീയ തെളിവുകളും സാഹചര്യ
തെളിവുകളും കല്പിച്ചു കൂട്ടി നശിപ്പിക്കപ്പെട്ട ഒരു
കേസ്സായി ഈ കേസ് തള്ളിക്കളയാൻ
അനുവദിക്കപ്പെടരുതെന്നും, വണ്ടിപ്പെരിയാർ
കേസ് അട്ടിമറിച്ച നാൾവഴികൾ, അതിന്റെ പിന്നിലെ ശക്തികേന്ദ്രങ്ങൾ
എന്നിവ ഉൾപ്പെടെ
ഒരു പുന:രന്വേഷണം ഉന്നതതല ഏജൻസികളെ
ക്കൊണ്ട് നടത്തിക്കാൻ സർക്കാർ തയ്യാറായി,
വണ്ടിപ്പെരിയാറിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ
പട്ടികജാതി വിഭാഗ
ത്തിൽപ്പെട്ട ആറുവയസ്സുകാരിക്കും
കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.