ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഷബ്നയുടെ ഭര്‍ത്താവിന്റെ സഹോദരി പൊലീസില്‍ കീഴടങ്ങി

Advertisement

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷബ്നയുടെ ഭര്‍ത്താവിന്റെ സഹോദരി പൊലീസില്‍ കീഴടങ്ങി.

മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസില്‍ കീഴടങ്ങിയത്. റിമാൻഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഭര്‍ത്താവിന്റെ അമ്മ നബീസയും റിമാൻഡിലാണ്.

അതേ സമയം ആരോഗ്യകാരണങ്ങളാല്‍ ഷബ്നയുടെ ഭര്‍ത്താവ് ഹബീബിന്റെ പിതാവിന് കോടതി മുൻകൂര്‍ ജാമ്യം നല്‍കി. ഡിസംബര്‍ 4നാണ് ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓര്‍ക്കാട്ടേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ അമ്മാവൻ ഹനീഫ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഭര്‍തൃവീട്ടുകാര്‍ ഷബ്നയെ നിരന്തരമായി ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതിപ്പെട്ടതോടെ ഹബീബിന്റെ
ബന്ധുക്കള്‍ ഒളിവില്‍ പോയിരുന്നു.