വടകര ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണം: ഭർതൃമാതാവും സഹോദരിയും ഒളിവിൽ

Advertisement

കോഴിക്കോട് :വടകര ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിൽ ഭർതൃമാതാവും സഹോദരിയും ഒളിവിലെന്ന് പോലീസ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഷബ്‌നയുടെ മരണത്തിൽ നേരത്തെ ഭർതൃമാതാവ് നഫീസയുടെ സഹോദരൻ ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഇതിന് പിന്നാലെയാണ് നഫീസയിലേക്കും മകൾ ഹഫ്‌സത്തിലേക്കും അന്വേഷണം ചെല്ലുന്നത്.
ഭർതൃമാതാവും സഹോദരിയും ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്നതും പോലീസ് പരിഗണിക്കുന്നുണ്ട്. മരണദിവസം വീട്ടിൽ നടന്ന വാക്കുതർക്കങ്ങളെ കുറിച്ച് ഷബ്‌നയുടെ പത്ത് വയസ്സുകാരി മകൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പിതാവിന്റെ ബന്ധുക്കൾ ഷബ്‌നയെ മർദിച്ചെന്നും മകൾ മൊഴി നൽകിയിരുന്നു.

Advertisement