വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ അടുത്ത ആഴ്ച

Advertisement

ഇടുക്കി .വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അടുത്ത ആഴ്ച ആദ്യം അപ്പീൽ നൽകും. നിലവിലെ വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഇന്നയിക്കും. ഇതിനായി കേസ് സംബന്ധിച്ച ഫയലുകൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും.

ഡിജിപിയുടെ ഓഫീസിൽ നിന്നുള്ള നിയമ വിദഗ്ദ്ധ‌ർ ഇത് പരിശോധിച്ച് അപ്പീൽ തയ്യാറാക്കും. കട്ടപ്പന അതിവേഗ പ്രത്യക കോടതിയാണ് പ്രതി ചേർക്കപ്പെട്ട വണ്ടിപ്പെരിയാർ സ്വദേശി അ‍ർജുനെ വെറുതെ വിട്ടത്. അ‍ർജുനാണ് പ്രതിയെന്ന് ഉറപ്പിക്കാനുളള തെളിവുകൾ ആവശ്യത്തിനുണ്ടെന്നാണ് പ്രോസിക്യൂഷൻറെ അവകാശ വാദം. അപ്പീൽ നൽകണമെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെയും ആവശ്യം.