കണ്ണൂർ. പാനൂരിൽ കോവിഡ് മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ നിയന്ത്രണം ശക്തമാക്കി. പാനൂർ നഗരസഭയിൽ ഒന്നാം വാർഡലാണ് കോവിഡ് ബാധിച്ചയാൾ കഴിഞ്ഞ ദിവസം മരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതക്കാനാണ് തീരുമാനം. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ നിർദേശമുണ്ട്. വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾക്ക് നഗരസഭയിൽ നിന്ന് മുൻകൂർ അനുമതി തേടണം. മാസ്ക് നിർബന്ധമാക്കാനും പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷിക്കാനും കെ പി മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു.