ശബരിമല.വാരാന്ത്യത്തിൽ ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം.
ഇന്ന് 90,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തതെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണ്.
അതനിടെ, കാനന പാത വഴിവന്ന തീർത്ഥാടകർക്ക് പാസ് നൽകാത്തതിനെ തുടർന്ന് വണ്ടിപ്പെരിയാർ സത്രത്തിൽ തീർത്ഥാടകർ പ്രതിഷേധിച്ചു.
ഏറ്റവും തിരക്കുണ്ടായ കഴിഞ്ഞ ശനിയാഴ്ച്ചയെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്.
മരക്കൂട്ടത്തെ കോംപ്ലക്സുകളിലെ നിയന്ത്രണം പിന്നിട്ടാൽ പിന്നീട് ക്യൂ നിൽക്കേണ്ടി വരിക വലിയ നടപ്പന്തലിൽ മാത്രം.
തിരക്ക് നിയന്ത്രിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോർഡും പോലീസും ഒരുക്കിയിട്ടുണ്ട്.
കാനന പാത വഴി വരുന്ന തീർത്ഥാടകർക്ക് പോലീസ് പാസ് നൽകാത്തിനെ തുടർന്ന് വണ്ടിപ്പെരിയാർ സത്രത്തിൽ പ്രതിഷേധമുണ്ടായി. തിരക്ക് വർധിച്ചതോടെ പോലീസ് എയ്ഡ് പോസ്റ്റിന് കേടുപാട് സംഭവിച്ചു.
പ്രതിഷേധത്തിനൊടുവിൽ കാൽനടയായി എത്തിയ എല്ലാ തീർത്ഥാടകർക്കും പോലീസ് പാസ് അനുവദിച്ചു.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനാണ് കാനന പാത വഴി തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് പോലീസ് വിശദീകരണം.അതേസമയം, ജനുവരി 9 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി