ആലപ്പുഴയിൽ കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ,ന്യായീകരിച്ചു മുഖ്യമന്ത്രി

Advertisement

ആലപ്പുഴ. കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരും മറ്റു 3 സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു.
പൊലീസിനെ തള്ളി മാറ്റിയാണ് പ്രവർത്തകരുടെ തലയ്ക്ക് അടിച്ചത്. ഗൺമാനെ ന്യായീകരിച്ചു മുഖ്യമന്ത്രിയും രംഗത്തെത്തി. തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ കഴുത്തിനു പിടിച്ചു തള്ളിയതും ഗൺമാൻ അനിൽ കല്ലിയൂരായിരുന്നു

മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് സമീപത്ത് നിന്ന് പ്രതിഷേധ മുദ്രാവാക്യം വിളിച്ച കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എഡി തോമസ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അജോയ് ജൂവല്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിച്ചതച്ചത്. പോലീസ് പിടിച്ചുമാറ്റിയ ശേഷം പിന്നാലെ മുഖ്യമന്ത്രിയുടെ കമാണ്ടോ വാഹനത്തിൽ നിന്ന് ലാത്തിയുമായി ചാടി ഇറങ്ങിയാണ് പൊതിരെ തല്ലിയത്. നിലത്തുവീണിട്ടും വളഞ്ഞിട്ട് തല്ലി. അരൂർ എസ് ഐ സാബു തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റി. സാബുവിന്റെ കൈയ്ക്കും ലാത്തിക്കടിയേറ്റു. എന്നാൽ ഗൺമാനെ ന്യായീകരിച്ചു മുഖ്യമന്ത്രി രംഗത്തെത്തി.

മാധ്യമപ്രവർത്തകർക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. താന്‍ മരിച്ചു കിട്ടണമെന്ന് ആഗ്രഹമുള്ളവരുണ്ടല്ലോ അവരെ സ്വാഭാവികമായും പിടിച്ചുമാറ്റുമല്ലോ എന്നായിരുന്നൂു മുഖ്യമന്ത്രിയുടെ മറുപടി.   അതെസമയം ഗണ്‍ മാന്റെ നടപടിയിൽ സേനക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയരുന്നുണ്ട്.

Advertisement