തൃശ്ശൂര്‍. ഒട്ടോറിക്ഷക്ക് തീ പിടിച്ച് ഡ്രെെവര്‍ വെന്തു മരിച്ചു. പെരിങ്ങാവ് സ്വദേശി 47 വയസ്സുള്ള പ്രമോദ് ആണ് മരിച്ചത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. ചേറൂര്‍ ഗാന്ധി നഗര്‍ അരിവാള്‍ തോട് പാലത്തിനടുത്ത് വെച്ചാണ് തീ പിടുത്തം ഉണ്ടായത്. തീ കത്തുമ്പോള്‍ വഴിയരികില്‍ ഒതുക്കി ഇട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ.
പുറകിലെ സീറ്റില്‍ വെന്തു മരിച്ച നിലയിലാണ് പ്രമോദിന്‍റെ മൃതദേഹം കണ്ടെത്തിയത്. തീ പിടുത്തത്തില്‍ ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു.വിയ്യൂര്‍ പോലീസും ഫയര്‍ ഫോഴ്സുമെത്തിയാണ് തീ അണച്ചത്.
തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. പ്രമോദ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് ആണെന്നാണ് സൂചന. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമാകൂ. ഡി.എന്‍.എ പരിശോധന ഫലം വന്നതിന് ശേഷമേ മരിച്ചത് പ്രമോദ് ആണ് എന്നത് സ്ഥിരീകരിക്കാനാകൂ എന്നും പോലീസ് വ്യക്തമാക്കി.