കാസര്‍കോട് ലക്ഷങ്ങളുടെ വിദേശ കറന്‍സികളുമായി ഐഎന്‍എല്‍ നേതാവ് പിടിയില്‍

Advertisement



കാസര്‍കോട്: കാസര്‍കോട് ലക്ഷങ്ങളുടെ വിദേശ കറന്‍സികളുമായി ഐഎന്‍എല്‍ നേതാവ് പിടിയിലായി. ഐഎന്‍എല്‍ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ് ആണ് അറസ്റ്റിലായത്.

കാസര്‍കോട് നഗരത്തില്‍ രേഖകളില്ലാത്ത 20 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായാണ് ഐഎൻഎൽ നേതാവായ മുസ്തഫ തോരവളപ്പ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറും ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.