സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

Advertisement

കോഴിക്കോട്:
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് കുന്നുമ്മൽ പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം കളിയാട്ട് പറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തിലധികമായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇതിനിടയിൽ ശ്വാസംമുട്ടൽ അധികമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന്, വെള്ളിയാഴ്ച്ച വൈകീട്ട് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്നലെ കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള(82)യുടെ മരണവും കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.