സംസ്ഥാനം വീണ്ടും കോവിഡ് പിടിയില്‍

Advertisement

.തിരുവനന്തപുരം. ഞെട്ടിച്ച് വീണ്ടും കോവിഡ് വ്യാപനം. സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു.

യുഎസിൽ ആദ്യം സ്‌ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്‌ത കോവിഡിൻ്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്‌ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ഇതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്‌തമാക്കി.

79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണ്.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1492 ആക്റ്റീവ് കേസുകളിൽ 1324 എണ്ണം കേരളത്തിലാണ്. ഇന്ത്യയിൽ ഇന്നലെ സ്ഥിരീകരിച്ച 339 കോവിഡ് കേസുകളിൽ 298 എണ്ണം കേരളത്തിൽ. ഇന്ത്യയിൽ ഈ മാസം കോവിഡ് ബാധിച്ചു മരിച്ചത് 10 പേർ. ഇതിൽ അഞ്ചുപേരും കേരളത്തിൽ. പ്രായമായവരും ഗർഭിണികളും കൂടുതൽ ജാഗ്രതപുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പു നല്‍കി.

Advertisement