സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
അതേസമയം തമിഴ് നാട്ടിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ തീരദേശ മേഖലയിലെ പത്ത് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. നാളെ രാമനാഥപുരം, തിരുനെൽവേലി,കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെയുള്ളയുള്ള ജില്ലകളിൽ മിതമായ മഴ ലഭിയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.