വകവെക്കാതെ ഗവർണർ അകത്തുണ്ട്,കൂടുതൽ പ്രതിഷേധ പരിപാടികളുമായി എസ്എഫ്ഐ

Advertisement

കോഴിക്കോട്. പ്രതിഷേധങ്ങളെ വകവെക്കാതെ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ എത്തിയതോടെ കനത്ത സുരക്ഷയിലാണ് കാലിക്കറ്റ് സർവകലാശാല. സർവകലാശാലയ്ക്ക് അകത്തും പുറത്തുമായി ഇരുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. മലപ്പുറം എസ് പി എസ് ശശിധരൻ ഇന്നലെ രാത്രി മുഴുവൻ സർവകലാശാലയിൽ താമസിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്.
സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഗവർണർ ഇന്ന് പതിനൊന്നു മണിയോടെ സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെയ്ക്ക് തിരിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരിച്ചെത്തുന്ന ഗവർണർക്ക് നേരെ എസ് എഫ് ഐ കൂടുതൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം