സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Advertisement

കൊച്ചി:
കേരള സര്‍വകലാശാല സെനറ്റിലേക്ക്, ചാൻസലറായ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത നാല് വിദ്യാര്‍ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സര്‍വകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരെയല്ല ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടി ക്കാട്ടിയിരുന്നു ഹര്‍ജി.
ഹര്‍ജി നേരത്തെ ഫയലില്‍ സ്വീകരിച്ച കോടതി, സെനറ്റിലേക്ക് എ ബി വി പി നേതാക്കളായ വിദ്യാര്‍ഥി പ്രതിനിധികളെ ശുപാര്‍ശ ചെയ്ത ഗവര്‍‌ണറുടെ നടപടി സ്റ്റേ ചെയ്തിരുന്നു. എതിര്‍കക്ഷികളായ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. സെനറ്റിലേക്ക് വി സി ശുപാര്‍ശ ചെയ്ത നാല് വിദ്യാര്‍ഥികളാണ് ചാൻസലറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.