പൊലീസിനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെ പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്

Advertisement

തിരുവനന്തപുരം.സംസ്ഥാനമൊട്ടാകെ പൊലീസിനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. നവ കേരള സദസ്സിനും മുഖ്യമന്ത്രിക്കും എതിരെയുള്ള പ്രതിഷേധങ്ങളെ അക്രമത്തിലൂടെ നേരിടുന്നു എന്ന് ആരോപിച്ചാണ് കോൺഗ്രസിൻ്റെ സമരം. ഈ മാസം 20ന് കോൺഗ്രസ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്കും പോലീസ് തേർവാഴ്ച്ചയിൽ പ്രതിഷേധിച്ച് മാർച്ച് നടത്തും. അതിന് പിന്നാലെ കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാർച്ചും ഉണ്ടാകും. നവ കേരളസദസ് അവസാനത്തോട് അടുക്കുമ്പോൾ പ്രതിഷേധവും കൂടുതൽ ശക്തിപ്പെടുത്താനാണ് കോൺഗ്രസിനുള്ളിലെ തീരുമാനം.

നാടാകെ അതിഭീകരമായി യൂത്ത്കോണ്‍ഗ്രസ് കെ എസ് യുപ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി തല്ലുകൊണ്ടിട്ടും പത്രപ്രസ്താവനമാത്രം ഇറക്കി നേതാക്കള്‍ തടിതപ്പുന്നു എന്ന വ്യാപകമായആക്ഷേപത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

Advertisement