കൊച്ചി.ഫോർട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങളുടെ സുരക്ഷ നടപടികൾ
ആലോചിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
വൈകിട്ട് മൂന്ന് മണിക്ക് ആര്‍ഡിഒ ഓഫീസിലാണ് യോഗം.
തിരക്ക് നിയന്ത്രിക്കുന്നതിന് കർശനമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞവർഷം തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക്
ദേഹസ്വാസ്ഥ്യം നേരിട്ടിരുന്നു. കുസാറ്റ് ദുരന്തത്തിന്റെകൂടി പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം ചേരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ, ആർ.ഡി. ഓ, എക്സൈസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.