2023 ഡിസംബർ 18 തിങ്കൾ
BREAKING NEWS
👉രാജ്ഭവൻ പരിസരത്ത് സുരക്ഷ കൂട്ടി; നഗരത്തിലുടനീളം ബാരിക്കേട് ഉയർത്തി പോലീസ്,
ഗവർണർ ഇന്ന് രാത്രി തലസ്ഥാനത്തെത്തും.
👉തിരുനെൽവേലി – ചെങ്കോട്ട റൂട്ടിൽ എല്ലാ ട്രെയിനുകളും റദ്ദാക്കി, മഴ കനക്കുന്നു.9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി
👉 കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ബോധിനായ്ക്കന്നൂർ ബോഡിമെട്ട് ചുരത്തിൽ 3 ഇടത്ത് മണ്ണിടിഞ്ഞു.ഗതാഗതം തടസ്സപ്പെട്ടു.
👉 വിളമ്പിയ ചിക്കൻ കറി കുറഞ്ഞ് പോയന്ന തർക്കത്തിൽ വർക്കലയിൽ ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു.
👉മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136.50 അടിയായി ഉയർന്നു.
🌴 കേരളീയം 🌴
🙏കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് തുക അനുവദിച്ചത്.
🙏സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്കു കൂടുതല്‍ പ്രതിഫലം നല്‍കുന്നതു കേരളമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രി വി. ശവിന്‍കുട്ടി. കേരളം പ്രതിമാസം നല്‍കുന്നത് 12,000 രൂപയാണെന്നാണു കേന്ദ്രം പുറത്തിറക്കിയ രേഖയില്‍ പറയുന്നത്.
🙏തെരുവു യുദ്ധവുമായി സിപിഎമ്മും ഗവര്‍ണറും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ എസ്എഫ്ഐ കെട്ടിയ ബാനറുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനെക്കൊണ്ട് അഴിപ്പിച്ചു. രാത്രി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി വീണ്ടും ബാനര്‍ കെട്ടി.
🙏 ഗവര്‍ണര്‍ക്കെതിരേ
യുള്ള അതിക്രമങ്ങള്‍ക്കു പിറകില്‍ മുഖ്യമന്ത്രിയാണെന്നു രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പു പുറത്തിറക്കി. ഗവര്‍ണറുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
🙏 ഗവര്‍ണര്‍ക്കെതിരേ ഇന്നു രണ്ടായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടത്തുമെന്ന് ഡിവൈഎഫ്ഐ.
🙏ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി ബോധപൂര്‍വം ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ക്കുകയാണെന്നും രാജ്ഭവന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിനു സമീപം ബാനര്‍ ഉയര്‍ത്താനാകില്ല.
🙏എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്കു സമനില തെറ്റിയിരിക്കുകയാണ്. ബ്ലഡി കണ്ണൂര്‍ എന്നു ഗവര്‍ണര്‍ പറഞ്ഞത് കണ്ണൂരിനെ അപമാനിക്കലാണ്. അനേകം ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച കണ്ണൂരിന്റെ വീരകഥകള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണു മുഖ്യമന്ത്രിയുടെ മറുപടി.
🙏കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ടു നീക്കം ചെയ്യിച്ചതിനു പിറകേ കാമ്പസില്‍ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തി. രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തുകൊണ്ടാണ് ബാനറുകള്‍ നീക്കം ചെയ്യിച്ചത്. പിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി.
🙏’സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യവുമായി ഇന്ന് സംസ്ഥാനത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിഷേധ ബാനര്‍ ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
🙏കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഇറങ്ങി നടന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരേ എസ് എഫ് ഐ ബാനര്‍ കെട്ടിയതിനു വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്.
🙏സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
🙏ചാന്‍സലറെന്ന നിലയില്‍ നിയമപ്രകാരം ഗവര്‍ണര്‍ക്ക് ചില അവകാശങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തര്‍ക്കമുണ്ടെങ്കില്‍ കോടതിയില്‍ പോകണം വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകുമെന്നും ശശി തരൂര്‍.
🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്രമത്തിനിറങ്ങിയ എസ്എഫ്ഐക്കാരെ പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാര്‍ട്ടി നേതാവു മാത്രമായാണ് പിണറായി സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
🙏മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഭീഷണിയുമായി സോഷ്യല്‍മീഡിയയില്‍. ‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപീകൃഷ്ണനാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. കുമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കുമ്മിള്‍ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിനാണു ഗോപി കൃഷ്ണന്റെ കമന്റ്.
🙏കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉയര്‍ത്തിയ ബാനറുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു ബാനര്‍ നീക്കിയാല്‍ നൂറു ബാനറുകള്‍ വേറെ ഉയരും. ഗവര്‍ണര്‍ രാജാവും സര്‍വകലാശാല രാജപദവിക്കു കീഴിലുള്ള സ്ഥലവുമല്ലന്ന്ആര്‍ഷോ പറഞ്ഞു.
🙏എസ് എഫ് ഐ പ്രവര്‍ത്തകരെ ഗവര്‍ണര്‍ പേരകുട്ടികളെപോലെ കണ്ടാല്‍ മതിയെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു.
🙏യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഖത്തറില്‍ ജോലി ചെയ്തിരുന്ന മലപ്പുറം അമരമ്പലം സ്വദേശി ഷമീറിനെയാണ് കായംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
🙏ഡ്രൈവര്‍ക്കു തലകറങ്ങിയതുമൂലം നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അഞ്ചു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ക്കു പിന്നിലാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. 12 പേര്‍ക്ക് പരിക്കേറ്റു.
🙏റാന്നി കുറുമ്പന്‍മുഴിയില്‍നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം പ്രായമുള്ള കുട്ടിയാന ചരിഞ്ഞു. തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ച ശേഷമാണ് ചരിഞ്ഞത്.
🇳🇪 ദേശീയം 🇳🇪
🙏കനത്ത മഴമൂലം തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
🙏തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയില്‍ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ മൂന്ന് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
🙏തൊഴിലില്ലായ്മ ഉയര്‍ത്തിക്കാണിച്ച് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 21 നു ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും.
🙏ബിഹാറില്‍ പൂജാരിയെ വെടിവച്ചുകൊന്ന് കണ്ണു ചൂഴ്ന്നെടുത്തു. ദനപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരി മനേജ് കുമാര്‍ എന്ന 32 കാരനാണു കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തു സംഘര്‍ഷാവസ്ഥയാണ്.
🙏തമിഴ്‌നാട്ടില്‍നിന്നും പുതുച്ചേരിയില്‍നിന്നുമുള്ള 1400 പ്രമുഖര്‍ പങ്കെടുക്കുന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എഐ സഹായത്തോടെയായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗം തല്‍സമയം എഐ സഹായത്തോടെ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു.
🙏ഒരു ജോഡി സൈബീരിയന്‍ കടുവകളെ ഇന്ത്യയില്‍ എത്തിച്ചു. സൈപ്രസിലെ പാഫോസ് മൃഗശാലയക്ക് ഒരു ജോഡി റെഡ് പാണ്ടകളെ നല്‍കിയാണ് ഇന്ത്യ രണ്ടു സൈബീരിയന്‍ കടുവകളെ സ്വന്തമാക്കിയത്. ഡാര്‍ലജിങ്ങിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ലാറ, അക്കാമസ് എന്നീ പേരുകളുള്ള കടുവകളെ തുറന്നുവിട്ടു.
🙏ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതി പഴയ ക്ലബ് പോലെയാണെന്നും പഴയ സ്ഥിരാംഗങ്ങള്‍ എല്ലാം കൈയടക്കി വച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പുതിയ രാജ്യങ്ങള്‍ക്കു സ്ഥിരാംഗത്വം നല്‍കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
🏏കായികം🏏
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരേ ഒഡീഷയ്ക്ക് ജയം. മൂന്ന് ഗോളിനാണ് ഒഡീഷ ഹൈദരാബാദിനെ തകര്‍ത്തത്. ഒഡീഷയുടെ മുന്നേറ്റ താരം റോയ് കൃഷ്ണയാണ് രണ്ട് ഗോളുകള്‍ നേടിയത്.
🙏ദക്ഷിണാഫ്രിക്കയ്
ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ എട്ടുവിക്കറ്റിന്റെ വിജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റെടുത്ത അര്‍ശ്ദീപ് സിങ്ങിന്റേയും 4 വിക്കറ്റെടുത്ത ആവേശ് ഖാന്റേയും പ്രകടന മികവില്‍ വെറും 116 റണ്‍സിന് മുട്ടുകുത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 55 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും 52 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.