ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തും എസ് എഫ് ഐയുടെ ബാനർ. സംസ്കൃത കോളജിന് മുന്നിലാണ് ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോട് ആയിരക്കണമെന്നും സംഘ്പരിവാറിനോട് ആകരുതെന്നുമാണ് ബാനറിലെ വാചകങ്ങൾ. ഗവർണർക്കെതിരെ വ്യാപക പ്രതിഷേധത്തിനാണ് എസ് എഫ് ഐ ഒരുങ്ങുന്നത്.
ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറുടെ പൊതുപരിപാടി നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്. വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുന്നത്. വൻ പോലീസ് സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിരിക്കുന്നത്