തിരുവനന്തപുരം.സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 227 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കണക്കുകൾ .. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.. പുതിയ വകഭേദമായ ഒമിക്രോൺ ജെ എൻ വൺ ആണ് കേരളത്തിൽ വ്യാപിക്കുന്നത്.
ഒമിക്രോൺ ജെ എൻ വൺ കേരളത്തിൽ വ്യാപിക്കുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.. ഇന്നലെ മാത്രം 227 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആക്ടീവ് കേസുകൾ 1634 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഒരു മരണവും കോവിഡ് മൂലം രേഖപ്പെടുത്തി.. . ഇതോടെ പത്ത് മരണങ്ങളാണ് ഈ മാസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്..കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 174 പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്..
കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് വ്യാപിക്കുന്ന ജെ എൻ വൺ.. 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ടെന്നാണ് വിവരം . കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ളവയാണ് പ്രധാന ലക്ഷണങ്ങൾ…
.