കോഴിക്കോട് മാനാഞ്ചിറയിൽ കുഴഞ്ഞുവീണയാൾ മരിച്ചു; സംഭവത്തിൽ ഗവർണർക്കെതിരെ ആരോപണവുമായി സിപിഎം

Advertisement

കോഴിക്കോട്:കോഴിക്കോട് മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു.ചേവായൂർ സ്വദേശിയായ അശോകൻ അടിയോടിയാണ് മരിച്ചത്.എഴുപത് വയസ്സായിരുന്നു.ഗവർണറുടെ വാഹനവ്യൂഹം മാനാഞ്ചിറയിൽ എത്തിയ 12.36നായിരുന്നു സംഭവം. കുഴഞ്ഞുവീണ അശോകൻ അടിയോടിയെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗവർണർ കാരണം ഗതാഗത തടസ്സമുണ്ടായതാണ് ഇയാൾ മരിക്കാൻ കാരണമെന്നും ഉത്തരവാദിത്തം ഗവർണർ ഏറ്റെടുക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്ക് ഗവർണർ എത്തിയിരുന്നില്ലെങ്കിലും ഗവർണറുടെ വാഹവ്യൂഹം എത്തിയതിനെതുടർന്ന് ഗതാഗത തടസമുണ്ടായത് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.