കോഴിക്കോട്: പോലീസ് സുരക്ഷ വേണ്ടെന്ന് പറഞ്ഞ്കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് നഗരത്തിലേക്ക് ഇറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപ്രതീക്ഷിതമായി മിഠായിത്തെരുവിലെത്തി.
സുരക്ഷ ഒഴിവാക്കണമെന്ന് പറഞ്ഞെങ്കിലും സുരക്ഷ ഒരുക്കാന്‍ പോലീസ് പാടുപെട്ടു. സുരക്ഷാ ഗാര്‍ഡുകള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെങ്കിലും .
ആദ്യം മാനാഞ്ചിറയില്‍ ഇറങ്ങിയ ഗവര്‍ണര്‍ കുട്ടികളും വഴിയാത്രക്കാരുമായി സംസാരിച്ചു. തുടര്‍ന്ന് മഗിഠായിത്തെരുവിലെത്തിയ അദ്ദേഹം തെരുവിലെ തിരക്കില്‍ അലഞ്ഞുചേര്‍ന്നു. കടകളിലും അദ്ദേഹം കയറി. ഹല്‍വ കടയില്‍ കയറി മധുരം നുണഞ്ഞും കടയുടമകളോടും ജനങ്ങളും സംസാരിച്ചുകൊണ്ടുമാണ് മുന്നോട്ടുനീങ്ങിയത്. ഗവര്‍ണറോട് സംസാരിക്കാനും സെല്‍ഫി എടുക്കാനും കടയുടമകളും ജനങ്ങളും തിരക്കുകൂട്ടുന്നതും കാണാമായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം മിഠായിത്തെരുവില്‍ ചെലവഴിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് സുരക്ഷ ഒഴിവാക്കി ഗവര്‍ണറുടെ ‘ജനസദസ്സ്’. കേരളത്തിലെ ജനങ്ങളെ തനിക്ക് ഇഷ്ടമാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മടങ്ങിയത്.
മിഠായിത്തെരുവിലെ സന്ദര്‍ശനത്തിനു ശേഷം കാലിക്കറ്റ് സര്‍വകലാശാല കാന്പസിലേക്ക് തിരിച്ചുപോയി. നാല് മണിക്ക് സര്‍വകലാശാലയില്‍ സെമിനാറില്‍ പങ്കെടുത്ത ഗവര്‍ണര്‍ അകത്ത് പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പുറത്ത് ഉപരോധം നടത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുകയും പിന്നീട് ദേശീയ പാത ഉപരോധിക്കുകയും മാര്‍ച്ച് നടത്തുകയും ചെയ്തു.