കോഴിക്കോട്.സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഗവർണറും തമ്മിലുള്ള വാക്പോര് രൂക്ഷം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് പങ്കെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്കെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി. ചാൻസിലർക്കെതിരെ സർവകലാശാലയിൽ പ്രതിഷേധം ശക്തം. കനത്ത സുരക്ഷയ്ക്കിടെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടി
ഗവർണറുടെ അസാധാരണ നീക്കത്തിലൂടെ സർവകലാശാല ഗസ്റ്റ് ഹൗസിന് മുന്നിൽ ഇന്നും നാടകീയ രംഗങ്ങൾ ആവർത്തിച്ചു. പോലീസ് സുരക്ഷ വേണ്ടെന്നറിയിച്ച ഗവർണർ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ആർ എസ് എസ് രാഷ്ട്രീയം നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി ഗവർണറുടെ നിലപാടിനെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്നും സൂചന നൽകി.
വൈസ് ചാൻസിലരെ അപമാനിച്ച ഗവർണർക്കെതിരെ ഇടത് അധ്യാപക – അനധ്യാപക സംഘടനകൾ ഇന്ന് സർവകലാശാലയിൽ കരിദിനം ആചരിക്കുകയാണ്. ഗവർണർ പങ്കെടുക്കുന്ന സെമിനാറിന് മുന്നോടിയായി കനത്ത സുരക്ഷയാണ് സർവകലാശാലയിലുള്ളത്. കോഴിക്കോട് പോയ ഗവർണറെ ക്യാമ്പസിനകത്ത് തിരികെ പ്രവേശിപ്പിക്കില്ലെന്ന് എസ് എഫ് ഐയും അറിയിച്ചു.