നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ല കലക്ടർമാര്‍ക്ക് ചുമതല,ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി.നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി
പരസ്യങ്ങളിലൂടെ വിഭവസമാഹാരണം നടത്താനുള്ള സർക്കാർ ഉത്തരവ് ഇന്നലെ സ്റ്റേ ചെയ്തിരുന്നു . പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗനിർദേശങ്ങൾ ഇല്ലെന്ന കാരണത്താലായിരുന്നു സ്റ്റേ
മാർഗ്ഗ നിർദേശങ്ങൾ ഉണ്ടോ എന്നതിൽ സർക്കാരിനോട് കോടതി ചോദ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും.
നവകേരളാ സദസിനായി ജില്ലാ കളക്ടർമാർ നടത്തിപ്പ് ചെലവ് സമാഹരിക്കണമെന്ന സർക്കാർ ഉത്തരവ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.