2023 ഡിസംബർ 19 ചൊവ്വ
🌴കേരളീയം 🌴
🙏മുല്ലപ്പെരിയാര്‍ ഡാം ഇന്നു രാവിലെ പത്തിന് തുറക്കും. സെക്കന്‍ഡില്‍ 10,000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാര്‍ തീരത്തുള്ളവരും ഇടുക്കി ജില്ലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം.
🙏ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം സംസ്ഥാന വ്യാപകമാക്കി. പ്രതിഷേധം കൂസാതെ കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാര്‍ വേദിയില്‍ പ്രസംഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരീക്ഷാ ഭവനു സമീപം കറുത്ത വസ്ത്രം ധരിച്ചും കറുത്ത ബലൂണ്‍ പറത്തിയും നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ചു.
🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്രാപരിപാടിയില്‍ മാറ്റം വരുത്തി കോഴിക്കോട് വിമാനത്താവളത്തിലേക്കു നേരത്തെ പോയി. രാത്രി ഏഴോടെ വിമാനത്താവളത്തിലേക്കു പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കാലിക്കട്ട് സര്‍വകലാശാലയിലെ സെമിനാറിനുശേഷം അദ്ദേഹം നേരെ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു. ഗവര്‍ണര്‍ പോയശേഷം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
🙏ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും എല്ലാ കാമ്പസുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ.
🙏പുനലൂരിലെ നവകേരള സദസ് വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധവുമായി വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നവകേരള സദസ് ഏതെങ്കിലും മുണിക്കെതിരായ പരിപാടിയല്ലെന്നു മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ ‘അല്ല, അല്ല’ എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ സ്റ്റേജിലേക്കു കയറാന്‍ ശ്രമിച്ചത്. പല രൂപത്തിലും നവകേരള സദസിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെു മുഖ്യമന്ത്രി പറഞ്ഞു.
🙏കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് കോഴിക്കോട് മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നു തെളിയിച്ചതിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നന്ദിയെന്നു മന്ത്രി മുഹമ്മദ് റിയാസ്. വേറെ ഏതെങ്കിലും സംസ്ഥാനത്ത് ഇങ്ങനെ നടക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
🙏സുല്‍ത്താന്‍ ബത്തേരിയില്‍ കര്‍ഷകനായ പ്രജീഷിനെ കടിച്ചു കൊന്ന നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിനടുത്തുവച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തിറങ്ങി. കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കു മാറ്റി.
🙏ശബരിമലയിലെ കടകളില്‍ അമിതവില ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കണമെന്നു ഹൈക്കോടതി. ബന്ധപ്പെട്ടവരുടെ ഇമെയില്‍, നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
🙏തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനു രാത്രി 11 വരെ മൈക്ക് ഉപയോഗിക്കാന്‍ അനുമതി. രാത്രി 7.30 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നൈറ്റ് ലൈഫ്. രാത്രി 11 നു ശേഷം ഉച്ചഭാഷിണിയില്ലാതെ പരിപാടി അവതരിപ്പിക്കാം.
🇳🇪 ദേശീയം 🇳🇪
🙏പാര്‍ലമെന്റില്‍ 78 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡു ചെയ്തു. പാര്‍ലമെന്റ് ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ബഹളംവച്ചതിനാണു സസ്പെന്‍ഷന്‍. 33 ലോക്സഭാംഗങ്ങളേയും 45 രാജ്യസഭാംഗങ്ങളേയുമാണു സസ്പെന്‍ഡു ചെയ്തത്.
🙏തെക്കന്‍ തമിഴ്നാട്ടില്‍ പ്രളയം. കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകള്‍ക്ക് ഇന്നും അവധി. മഴക്കെടുതിയില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യമിറങ്ങി.
🙏മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 21 നു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെജരിവാള്‍ ഹാജരായില്ല.
🙏’ഇന്ത്യ’ സഖ്യത്തിന്റെ നാലാമത് വിശാല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അശോക ഹോട്ടലില്‍ മൂന്ന് മണിക്കാണ് യോഗം.
🙏പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സഖ്യം സാധ്യമാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നേ സഖ്യം യാഥാര്‍ത്ഥ്യമാകുമെന്നു മമത പറഞ്ഞു.
🙏കര്‍ണാടകയില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനിടെ ഐഎസുമായി ബന്ധമുള്ള എട്ടു പേര്‍ അറസ്റ്റിലായി. മുംബൈ, പൂനെ, ഡല്‍ഹി തുടങ്ങിയ 19 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
🙏രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ മുരുഗനെ ലണ്ടനിലേക്കു വിടാനാകില്ലെന്ന് കേന്ദ്രം. ശ്രീലങ്കന്‍ പൗരനായ മുരുഗനെ ശ്രീലങ്കയിലേക്കു വിടാം. ആവശ്യമായ രേഖകള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നാലേ അതു സാധ്യമാകൂ. ലണ്ടനിലുള്ള മകളുടെ അടുത്തേക്കു പോകണമെന്ന മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
🙏ലഖ്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ തീപിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ലഖ്നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആശുപത്രിയിലാണ് സംഭവം.
🇦🇽 അന്തർദേശീയം 🇦🇺
🙏അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് കാണാതായി ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയെടുത്ത തക്കാളിയുടെ ആദ്യ ഫലമാണ് കാണാതായിരുന്നത്.
🙏സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കാന്‍ വൈദികര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കി. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നു പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ആശീര്‍വാദം നല്‍കുന്ന ചടങ്ങിന് വിവാഹ ചടങ്ങുകളുമായി സാമ്യം പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
🏏 കായികം 🏏
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പഞ്ചാബ്. ഈ സീസണിലെ ആദ്യ ജയം കരസ്ഥമാക്കിയ പഞ്ചാബ് പത്താം സ്ഥാനത്താണ്. ഇതുവരെ ഒരു കളിയും ജയിക്കാനാവാത്ത ഹൈദരാബാദാണ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത്.
🙏ഐപിഎല്‍ 2024 താരലേലം ഇന്ന് ദുബായില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഐ.പി.എല്‍. 17-ാം സീസണിന്റെ താരലേലം ആരംഭിക്കുക. 333 പേരുടെ ലിസ്റ്റാണ് ലേലത്തിലുള്ളത്. അതില്‍ 214 പേര്‍ ഇന്ത്യക്കാരും 119 പേര്‍ വിദേശികളുമാണ്. ഇതില്‍ നിന്ന് പത്ത് ടീമുകള്‍ക്കായി 77 പേരെയാണ് ആകെ തിരഞ്ഞെടുക്കാനാവുക. അതില്‍ത്തന്നെ 30 പേര്‍ വിദേശികളായിരിക്കണം.