ശരീരത്തിൽ മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഷഫ്‌നയുടെ മരണം കൊലപാതകമെന്ന് കുടുംബം

Advertisement

കണ്ണൂർ: ചൊക്ലിയിലെ ഷഫ്‌നയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്റെ ഭാര്യ ഷഫ്‌നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലായിരുന്നു ഷഫ്‌നയുടെ മൃതദേഹം കണ്ടത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു മാതാവിന്റെ പ്രതികരണം

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷഫ്‌നയുടെ ശരീരത്തിൽ മുറിവുകളും പാടുകളുമുണ്ടെന്ന് കുടുംബം പറയുന്നു. ഷഫ്‌ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ഭർത്താവിന്റെ പിതാവ് കഴുത്തിന് പിടിച്ച് ഉപദ്രവിച്ചെന്ന് ഷഫ്‌ന പറഞ്ഞതായി സഹോദരൻ പറഞ്ഞു. സ്വർണം കുറഞ്ഞത് കൊണ്ട് വീട്ടിൽ പ്രശ്‌നമാണെന്നും അവൾ പറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭർതൃമാതാവ് വീട്ടിലേക്ക് ഫോൺ ചെയ്തിട്ടുണ്ട്. ഇനി സ്വർണം കൊടുക്കാനാകില്ലെന്ന് പറഞ്ഞു. ഇതോടെ അവർക്ക് സഹോദരിയോട് വൈരാഗ്യമായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.

Advertisement