കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട, ഒരു സ്ത്രീ ഉൾപ്പടെ നാല് യാത്രക്കാർ പിടിയില്‍

Advertisement

മലപ്പുറം.കരിപ്പൂർ വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട.കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരു കോടി 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.അതിനിടെ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ 235 ഗ്രാം സ്വർണം വിമാനത്താവളത്തിന് പുറത്ത് പൊലീസും പിടികൂടി.ഒരു സ്ത്രീ ഉൾപ്പടെ നാല് യാത്രക്കാർ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്

ഡിആർഐ -കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ രണ്ടുകിലോ മുന്നൂറ്റി നാല് ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.മലപ്പുറം മീനടത്തൂർ സ്വദേശി ശിഹാബുദ്ധീൻ മൂത്തേടത്ത് ,കണ്ണൂർ തളിപ്പറമ്പ സ്വദേശി ആശ തോമസ് ,കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.മിശ്രിത രൂപത്തിലുള്ള സ്വർണം ക്യപ്സ്യുൾ രൂപത്തിലാക്കി ശരീരത്തിൻ ഒളിപ്പിച്ചു കടത്തുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.അതിനിടെ കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിന് പുറത്ത് എത്തിയ കാസർഗോഡ് സ്വദേശി ബിഷറാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടികളുടെ വസ്ത്രത്തിന്റെ ബട്ടൻസിന് അകത്ത് സ്വർണം ഒളിപ്പിച്ചു വസ്ത്രം ബാഗേജിൽ ഒളിപ്പിച്ചായിരുന്നു കടത്ത്.235 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ ആയിരുന്നു പൊലീസ് പരിശോധന.
കരിപ്പൂരിൽ ഈ വർഷം പൊലീസ് പിടികൂടുന്ന 39 ആമത്തെ സ്വര്ണക്കടത്ത് കേസ് ആണിത്