കോഴിക്കോട്. കാലിക്കറ്റ് സർവകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധത്തിൽ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ചാൻസിലർക്കെതിരെ കാമ്പസിലുടനീളം പ്രതിഷേധ ബാനറുകൾ സ്ഥാപിച്ചതിനെതിരെ രാജ്ഭവൻ വി സി യോട് വിശദീകരണം തേടിയിരുന്നു. കറുത്ത ബാനറുകൾ നീക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് ചാൻസിലർ വൈസ് ചാൻസിലറോട് ഗസ്റ്റ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ
മണിക്കൂറുകൾ കഴിഞ്ഞാണ് വി സി യും, രജിസ്ട്രാറും ചാൻസിലരെ കാണാൻ തയ്യാറായത്. വിശദീകരണം നൽകുന്നതിന് മുൻപ് വൈസ് ചാൻസിലരുടെ നേതൃത്വത്തിൽ വകുപ്പ് മേധാവിമാരുടെ യോഗം സർവകലാശാലയിൽ ചേർന്നു. ഇന്നലെ നടന്ന സെമിനാറിൽ പങ്കെടുക്കാതിരുന്നത് അനാരോഗ്യം മൂലമെന്നും, അക്കാര്യത്തിൽ രാജ്ഭവൻ വിശദീകരണം തേടിയില്ലെന്നും ഡോ. എം കെ ജയരാജ് വ്യക്തമാക്കി