യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് വിവാദം, വീണ്ടും കേസ്

Advertisement

തിരുവനന്തപുരം .യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡ് വിവാദത്തില്‍ വീണ്ടും കേസ്.തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് എടുത്തത്.കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാജ ഐഡി കാര്‍ഡ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതായി കണ്ടെത്തി.ഇതില്‍ അന്വേഷണം വേണമെന്നാണ് കമ്മിഷന്റെ പരാതി.
ഈ കാര്‍ഡുകള്‍ പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതേ സമയം നേരത്തെ മ്യൂസിയം പോലീസ് എടുത്ത കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ അറസ്റ്റിലായിരുന്നു