കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് നവകേരള
സദസ്സിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നു മുഖ്യമന്ത്രി

Advertisement

കൊല്ലം .കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് നവകേരള
സദസ്സിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നു മുഖ്യമന്ത്രി.ഗവർണർ വിവാദത്തിലും, യാത്രയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളിലും
മന്ത്രിമാർ പൊതുയോഗങ്ങളിൽ മറുപടി നൽകി നവകേരള സദസ്സ് സജീവമാവുകയാണ്.നവകേരള യാത്ര നാളെ തിരുവനന്തപുരം ജില്ലയിലേക്ക് കടക്കും.


നവകേരള യാത്ര കൊല്ലം ജില്ലയിൽ രണ്ടാം ദിവസം പര്യടനം തുടരുകയാണ്.
പൊതുയോഗങ്ങളിൽ ഉൾപ്പടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ്
മുഖ്യമന്ത്രിയും മന്ത്രിമാരും.കേന്ദ്ര സർക്കാർ എല്ലാ വിധത്തിലും ശ്വാസം മുട്ടിക്കുകയാണെന്നു മുഖ്യമന്ത്രി.


മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ
ഫേസ്ബുക്കിൽ പരസ്യമായി വെല്ലുവിളിച്ച സാഹചര്യത്തിൽ ചടയമംഗലത്തു നാളെ
യാത്ര എത്തുമ്പോൾ യൂത്ത്കോൺഗ്രസ്സ് കരിദിനം ആചരിക്കും.
ചവറയിലും,കുണ്ടറയിലും,കൊല്ലം നഗരത്തിലുമാണ് ഉച്ചയ്ക്ക് ശേഷം പൊതുയോഗങ്ങൾ നടക്കുക.

Advertisement