ലൈംഗികാതിക്രമം ചെറുത്ത കുട്ടിയെ കുത്തിക്കൊലപ്പെടുത്തി,കേസിൽ പ്രതിക്ക് ജീവപര്യന്തം

Advertisement

കോഴിക്കോട്. മടവൂരിൽ പീഡനശ്രമം ചെറുത്ത വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ലൈംഗികാതിക്രമം ചെറുത്ത കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് സ്വദേശി എം. ഷംസുദ്ദീനെതിരായ വിധി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

മടവൂർ ജൂനിയർ ദഅവ കോളേജിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് , കാസർകോട് ബേബിക്കാനം സ്വദേശി മൂലടക്കം വീട്ടിൽ ഷംസുദ്ദീനെതിരായ ശിക്ഷാ വിധി. 2017 ജൂലൈ 14 നായിരുന്നു വയനാട് സ്വദേശിയായ കുട്ടി കൊല്ലപ്പെട്ടത്.
ലൈംഗികാതിക്രമം തടഞ്ഞ കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി കെ. സുനിൽകുമാർ ഹാജരായി.

കോഴിക്കോട് പോക്സോ കോടതിയാണ് വിധി പറഞ്ഞത്. വിദ്യാലയത്തിലെ മറ്റ് രണ്ട്കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ 4 വർഷം കൂടി തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.