നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം

Advertisement

കൊല്ലം . പൂർണ്ണ വളർച്ചയെത്തിയ നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ പ്രതിയായ, മാതാവ് പുത്തൂർ വില്ലേജിൽ കാരിക്കൽ മുറിയിൽ കൊല്ലരഴികത്ത് വീട്ടിൽ അമ്പിളിയെ (29 ), ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്‌ജ് പിഎന്‍ വിനോദ് ഉത്തരവായി. കൊല്ലപ്പെട്ട നവജാത ശിശുവിൻ്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്‌ത കുറ്റത്തിന് ഒരു വർഷം കഠിന തടവിനും കൂടി ശിക്ഷിച്ചിട്ടുണ്ട്. ഭർത്താവായ മഹേഷിനെ വെറുതെ വിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി

2018 ഏപ്രിൽ മാസം 17-ാം തീയതിയാണ് കൊല്ലം പവിത്രേശ്വരം ഗുരുനാഥൻ നട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തിൽ തെരുവ് നായ്ക്കൾ കടിച്ച നില യിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ മുറിഞ്ഞ നിലയിൽ കാണപ്പെട്ട ശിശുവിൻ്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. കുടുംബശ്രീ പ്രവർത്തകരാണ് ആദ്യം കണ്ടത്. വിവരം അറിഞ്ഞെത്തിയ വാർഡ് മെമ്പർ രാധാകൃഷ്‌ണൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശ വാസികളുടെയും ആശാവർക്കറുടെയും സഹായത്തോടെ നടത്തിയ അന്വേ ഷണത്തിലാണ് പ്രതികളായ അമ്പിളിയും ഭർത്താവ് മഹേഷും അറസ്റ്റിലാകുന്നത്. ഭാര്യ ഗർഭിണിയാണെന്ന കാര്യം മറച്ച് വയ്ക്കുകയും ഗർഭ ഛിദ്രത്തിന് പലതവണ

ശ്രമിക്കുകയും ചെയ്‌തതാണ് ഭർത്താവയ മഹേഷിനെതിരെയുള്ള കുറ്റം. പ്രതികൾക്ക് രണ്ടര വയസ്സുള്ള ആൺകുഞ്ഞ് ഉണ്ടായിരുന്നു. 2017 ഒക്ടോബറിൽ വീണ്ടും ഗർഭി ണിയായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയി ഗർഭഛിദ്രത്തിന് ശ്രമിച്ചു വെങ്കിലും നടന്നില്ല. തുടർന്ന് ഭർത്താവ് വാങ്ങി നൽകിയ ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയും ചെയ്‌തിരുന്നു. 17.04.2018 ൽ അയൽപ്പക്കത്തുള്ള അടുത്ത ബന്ധുവിന്റെ വീട്ടിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ പൊക്കിൾ കൊടി മുറിച്ച് മാറ്റിയ ശേഷം നെഞ്ചില മർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഞ്ഞിനെ കുഴിച്ച് മൂടുകയും കുഴിയിൽ മണ്ണിട്ട് ചവിട്ടി ഉറപ്പിക്കുകയും ചെയ്തു. പിന്നീട് തെരുവ് നായ്ക്കൾ കുഴി മാന്തി കുഞ്ഞിൻ്റെ മൃതശരീരം അടുത്തുള്ള പറമ്പിൽ കൊണ്ടിടുകയായിരുന്നു. 20.04.2018 ലാണ് കുടുംബശ്രീ പ്രവർത്തകർ മൃതദേഹം കണ്ടത്.

സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കേസിൽ നിർണ്ണായകമായിരുന്നു. പ്രതിയായ അമ്പിളി ഗർഭിണിയായിരുന്നുവെന്ന കാര്യം അമ്പിളി മനഃപൂർവ്വം മറച്ചുവെന്നും, കൃത്യം നടന്ന സമയത്ത് അമ്പിളി പ്രസവിച്ചുവെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും കുഞ്ഞിൻ്റെ അമ്മ അമ്പിളി തന്നെ യാണെന്ന് DNA പരിശോധനയുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന് സംശയാതീ തമായി തെളിയിക്കാൻ കഴിഞ്ഞു. പ്രോസിക്യൂഷന് സഹായിയായി പ്രവർത്തിച്ചത് WCPO ദീപ്‌തി ആയിരുന്നു. പുത്തൂർ പോലീസ് SI ആയിരുന്ന D. ദീപു കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ച കേസിൽ തുടർന്ന് അന്വേഷണ ചുമതല വഹിച്ചവർ സ്റ്റേഷൻ ഇൻസ്പെക്‌ടർമാരായ O.A. സുനിൽകുമാർ, R. രതീഷ് കുമാർ, T. വിജയകുമാർ എന്നിവർ ആയിരുന്നു.

Advertisement