അടിക്കു തിരിച്ചടിയുമായി സംഘടനകള്‍, നവകേരള സദസ് പോരാട്ട ഭൂമി

Advertisement

കൊല്ലം. ജില്ലയിൽ നവകേരള സദസിനെതിരെ പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കടപ്പാക്കടയിൽ യുവമോർച്ച – ഡി വൈ എഫ് ഐ പ്രവർത്തകരും ഏറ്റുമുട്ടി. ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. പ്രതിഷേധിക്കുന്നവർ കാരണം കൂടി വ്യക്തമാക്കണമെന്ന് ആവശ്യമായി മുഖ്യമന്ത്രി പിണറായി വിജയൻ .

നവകേരള സദസ്സ് അന്തിമഘട്ടത്തിലേക്ക് കടന്നതോടെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ചിന്നക്കടയിൽ പ്രതിഷേധത്തെ നേരിടാൻ ഡിവൈഎഫ് ഐ പ്രവർത്തകർ എത്തിയതോടെ സംഘർഷമുണ്ടായി.ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

കടപ്പാക്കടയിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ നേരിടാൻ ശ്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകർക്കും അടി കിട്ടി.കരിങ്കൊടി കാട്ടുന്നത് തടയാൻ ശ്രമിച്ചതോടെയാണ് ഇരു വിഭാഗവും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്.രാവിലെ കരുനാഗപ്പള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കിയിരുന്നു . ചവറ ശക്തികുളങ്ങരയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി .

ചവറയിൽ കറുത്ത വസ്ത്രം അണിഞ്ഞ് എത്തിയാണ് മഹിളാ കോൺഗ്രസുകാർ പ്രതിഷേധിച്ചത്. കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം. കടപ്പാക്കടയിൽ മഹിള മോർച്ചയും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി .

എന്നാൽ നവകേരള സദസ്സ് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്ക് എതിരെയാണെന്ന പുതിയ വിശദീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നൽകിയത്. എന്തിനാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ മർദ്ദനത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കെ മുരളീധരൻ എം പി രംഗത്ത് വന്നു. നേതാക്കളുടെ പ്രസ്താവനയിലുള്ള മൂർച്ച പ്രവൃത്തിയിൽ കാണുന്നില്ലെന്ന് കെ മുരളീധരൻ. പലയിടത്തും യൂത്ത് കോൺഗ്രസ് – കെ എസ് യു ,ബി ജെ പി പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. നാളെയും പ്രതിഷേധം ശക്തമാനാണ് സാധ്യത.