പ്രതിഷേധിച്ചാല്‍ തല്ലിക്കൊല്ലല്‍, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധാരണയും ഇന്ന്

Advertisement

തിരുവനന്തപുരം.നവ കേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിനെതിരെ സമരം വ്യാപിപ്പിച്ചു കോൺഗ്രസ്.
സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധാരണയും ഇന്ന് നടത്തും. സമരം അക്രമാസക്തമാക്കാൻ ആണ് സാധ്യത.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും.യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന കമ്മിറ്റി അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ സമരം കൂടിയാണിത്.
പൊലീസിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനും ഇന്ന് തുടക്കമാകും.

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധ മാർച്ചിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.. അഞ്ച് ലക്ഷം പ്രവർത്തകർ മാർച്ചിൽ അണിനിരക്കുമെന്നാണ് കെപിസിസി പ്രഖ്യാപനം. 23ന് സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് കെപിസിസി മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉണ്ടാകില്ല.